ശബരിമല സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയത് പിന്‍വലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും

Advertisement class="td-all-devices">

തിരുവനന്തപുരം. ശബരിമല സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയത് പിന്‍വലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുന:പരിശോധന. വെള്ളിയാഴ്ചത്തെ ബോർഡ് അവലോകനയോഗത്തിലും വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് തീരുമാനം. എന്നാൽ ബുക്കുചെയ്യാതെ എത്തുന്നവർക്കുള്ള ബദൽസംവിധാനത്തിന്റെ ആവശ്യകത സർക്കാരിനെ അറിയിക്കും. പമ്പയിലെങ്കിലും സ്പോട്ട് ബുക്കിങ് വേണമെന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്. ഒരുദിവസം 80,000 ഭക്തർ എന്ന പരിധിയിൽ മാറ്റമുണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്കുചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശവും നൽകും. നേരിട്ട്‌ ബുക്കുചെയ്യാനാവാത്തവർക്ക് അക്ഷയ സെന്ററുകളിലും ജനസേവനകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളിലും ജനസേവനകേന്ദ്രങ്ങളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here