കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം മലയിന്‍കീഴില്‍ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചറവിള സ്വദേശി വത്സമ്മയാണ് മരിച്ചത്. കോഴിഫാമിനോട് ചേര്‍ന്ന് ബന്ധിപ്പിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്



തൊഴിലുറപ്പ് ജോലികള്‍ക്കായാണ് മലയീന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു



ഷോക്കേറ്റ ഉടന്‍  നെയ്യാറ്റിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും