ശബരിമല,സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി പുതിയ വിവാദം വെര്‍ച്വല്‍ ക്യു , ശക്തമായ പ്രക്ഷോഭമെന്ന് ബി.ജെ.പി

Advertisement

തിരുവനന്തപുരം .മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ഇരിക്കെ സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി പുതിയ വിവാദം. വെര്‍ച്വല്‍ ക്യു അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭമെന്നും ബി.ജെ.പി പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം


ശബരിമലയുടെ പേരില്‍ മറ്റൊരു രാഷ്ട്രീയ പോരിന്  വഴിമരുന്നിട്ടായിരുന്നു സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി കൊണ്ടുള്ള തീരുമാനം. എന്നാല്‍ തുടക്കം മുതല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നു. ഇളവുകള്‍ വേണമെന്ന നിലപാട് തന്നെയാണ് ദേവസ്വം ബോര്‍ഡിനും ഉള്ളത്

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങും മുമ്പേ സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി വിവാദം തുടരുകയാണ്. ബുക്കിംഗ് അനുിവദിക്കാത്തതിലെ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുമെന്ന് പത്തനംതിട്ട സി.പി.ഐ.എം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയമായി ബി.ജെ.പി മുതലെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തല്‍. അതിനിടെ ശബരിമലയെ സമരവേദിയാക്കുന്നതില്‍ യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം എന്ന് പ്രഖ്യാപിച്ച് കെ. സുരേന്ദ്രന്‍ രംഗത്തിറങ്ങി


സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുന്‍ ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.


പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നാണ് വിവരം. സ്‌പോട്ട് ബുക്കിംഗിന് പകരം ബദല്‍ ക്രമീകരണമാകും ഉണ്ടാവുക. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് രാഷ്ട്രീയമായും തിരിച്ചടി ഉണ്ടാക്കുമെന്ന് സി.പി.ഐഎമ്മും കണക്കുകൂട്ടുന്നു

Advertisement