കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം

Advertisement

മലപ്പുറം . കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് മലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം. അസൈൻ ഭാര്യ പാത്തുമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. വേങ്ങര സ്വദേശികളായ അബ്ദുൽ കലാം , മുഹമ്മദ് സഫർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. 23 ലക്ഷം രൂപയെ ചൊല്ലിയാണ് ക്രൂരമർദ്ദനം നടന്നത്.

ബഷീറും മുഹമ്മദ് സഫറും അയൽവാസികൾ ആയിരുന്നു. ഒന്നരവർഷം മുൻപ് 23 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാട് നടന്നു. സഫറിന് പണം കടമായി കൊടുത്ത് സഹായിക്കുകയായിരുന്നു എന്നാണ് ബഷീർ പറയുന്നത്. ഒന്നര വർഷമായിട്ടും ഇത് തിരിച്ചു ലഭിച്ചില്ല. പലതവണ ചോദിച്ചു. തുടർന്ന് ഇന്നലെ ബഷീർ മാതാപിതാക്കളായ അസൈനേയും പാത്തുമ്മയെയും കൂട്ടി സഫറിന്റെ വീട്ടിനു മുന്നിൽ ബാനർ വെച്ച് നിരാഹാരം തുടങ്ങി. ഇതിൽ പ്രകോപിതനായി സപറും പിതാവ് അബ്ദുൽ കലാമും മറ്റുള്ളവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വയോധികരായ അസ്സൈനേയും പാത്തുമ്മയെയും അടക്കം ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബഷീറിനും അക്രമം തടയാൻ എത്തിയ അയൽവാസി നജീബിനും മർദ്ദനമേറ്റു. നജീബിൻ്റെ പരിക്കും ഗുരുതരമാണ് . സപറും കുടുംബവും തിരിച്ച് നജീബിനും കുടുംബത്തിനും എതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.

വേങ്ങരയിൽ വൃദ്ധ ദമ്പതികളെ മർദ്ദിച്ച സംഭവം. വേങ്ങര പോലീസ് കേസെടുത്തു. ഒന്നാം പ്രതി മുഹമ്മദ് സഫർ, സഹോദരങ്ങളായ റാഷിദ്, ഹാഷിം, പിതാവ് അബ്ദുൽ കലാം എന്നിവരും പ്രതികൾ . അന്യായമായി തടഞ്ഞു വെച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദ്ദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Advertisement