മദ്രസകൾ അടച്ച് പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

Advertisement

ന്യൂഡല്‍ഹി. മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ ഒക്ടോബര്‍ പത്തിന് അയച്ച കത്തിലാണ് ആവശ്യം. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്നും മദ്രസ ബോര്‍ഡുകള്‍ അടച്ച് പൂട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.

നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്ത് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിക്ക് തുടര്‍ച്ചയായിട്ടായിരുന്നു ഇത്.

”വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിലാണ് 11 പേജുള്ള കത്ത്.

ബാലവകാശ കമ്മിഷന്റെ നടപടിക്കെതിരെ എന്‍ഡിഎ സഖ്യകക്ഷി എല്‍ജെപി രം?ഗത്തെത്തി. അനധികൃത മായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം കണ്ണടച്ചുള്ള നടപടി ശരിയല്ലെന്ന് എല്‍ജെപി വക്താവ് എ കെ വാജ്‌പേ പറഞ്ഞു. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്വാദി പാര്‍ട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം പ്രതികരണവുമായി
വനിതാലീഗ് നാഷണൽ ജനറൽ സെക്രട്ടറി അഡ്വ. പി.കെ.നൂർബീന റഷീദ്.

മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം നിയമവിരുദ്ധം.കമ്മീഷന്റെ നടപടി നിർഭാഗ്യകരവും പ്രതിഷേധാർഹവും.ഭരണഘടനാപരമായി ന്യൂനപക്ഷ സമുദായങ്ങൾക്ക് നല്കിയ അവകാശങ്ങൾ എടുത്തുകളയാൻ ദേശീയ ബാലാവകാശ കമ്മീഷന് അധികാരമില്ല. തീരുമാനങ്ങൾ ശുപാർശയായി കേന്ദ്രസർക്കാരിന് സമർപ്പിക്കുവാനുള്ള അധികാരം മാത്രമേ
കമ്മിഷനുള്ളൂ.മദ്രസകളുടെ നിലനില്പിനെ ചോദ്യം ചെയ്യുന്ന നിയമവിരുദ്ധമായ നടപടി പിൻവലിക്കണമെന്നും
അഡ്വ. പി.കെ.നൂർബീന റഷീദ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here