സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു മരണം

Advertisement

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു മരണം. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് മുക്കത്ത് ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.



തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കിൽ വരികയായിരുന്ന അഴീക്കോട് സ്വദേശി നിഖിൽ , ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിന്റെ ബന്ധുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ KS കൈസാബ് കുറ്റപ്പെടുത്തി.


കോഴിക്കോട് മുക്കത്ത് ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 19 കാരനായ മുഹമ്മദ് ജസീം മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ പരിക്കുകളോടെ ചികിത്സയിലാണ്. കോഴിക്കോട് പൂനൂരിൽ അമിതവേഗത്തിൽ എത്തിയ കാർ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷംല,മകൾ ഇഷാ റഹിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.