ഗവർണർ നൽകിയ ചോദ്യങ്ങൾക്ക് വിമര്‍ശനത്തോടെ മറുപടിയുമായി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. ഗവർണറെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്. വാർത്ത അടിസ്ഥാന രഹിതമെന്ന് പറഞ്ഞിട്ടും ഗവർണർ ബോധപൂർവ്വം തെറ്റിദ്ധാരണ പടർത്തുന്നുവെന്നും വിമർശനം.

മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട ഗവർണറുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ഗവർണർ നടത്തുന്നുവെന്നും വിമർശനം. ഹിന്ദു പത്രം ഉൾപ്പെടെ തിരുത്തിയിട്ടും ഗവർണർ തെറ്റിദ്ധാരണ പടർത്തുന്നു. സംസ്ഥാനത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബോധപൂർവ്വമായി ഗവർണർ വിഷയത്തെ തെറ്റായി മനസ്സിലാക്കിയതാണ്. വിഷയത്തിൽ നിയമസഭയിൽ ഉൾപ്പെടെ രണ്ടുമണിക്കൂർ ചർച്ച നടത്താൻ തയ്യാറായ സർക്കാരിന് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ല. തനിക്കെതിരെ നടക്കുന്ന പ്രതികരണങ്ങളിൽ കത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിഷേധിച്ചു. സ്വർണ്ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യം എന്ന് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് ദേശ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗവർണർ. രാഷ്ട്രപതിക്ക് കത്തയക്കുകയാണെങ്കിൽ ആവശ്യമായ രേഖകൾ എല്ലാം ശേഖരിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാർ വിവരങ്ങൾ നൽകാൻ മടിച്ചാൽ മറ്റു മാർഗ്ഗങ്ങൾ തേടുമെന്നും ഗവർണറുടെ മുന്നറിയിപ്പ്.

മുഖ്യമന്ത്രി രാജ് ഭവന് നൽകിയ മറുപടിക്കത്ത് കൂടി പുറത്തുവന്ന പശ്ചാത്തലത്തിൽ ഗവർണറുടെ അടുത്ത നീക്കം എന്തെന്നതും ആകാംക്ഷ

Advertisement