ആര്‍എസ്എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍

Advertisement

തൃശൂര്‍: മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ വിവാഹം പോലും വേണ്ടെന്നു വച്ച് ജീവിതം സമര്‍പ്പിച്ച ആര്‍എസ്എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍.

വിജയദശമി ഉത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ആര്‍എസ്എസ് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയില്‍ പങ്കെടുത്താണ് ഔസേപ്പച്ചന്‍ ആര്‍എസ്എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസ ചൊരിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിനിടയില്‍ യോഗ അഭ്യസിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു എന്ന് ആലോചിക്കാറുണ്ട്. അദ്ദേഹത്തിന്റെ മനസിനു കിട്ടുന്ന ധൈര്യവും ഉണര്‍വും ചിന്താശക്തിയും യോഗ കാരണമാണ്. താനും 45 വര്‍ഷമായി യോഗ ചെയ്യുന്നുണ്ടെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അച്ചടക്കം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഈ പരിപാടിക്കു വിളിച്ചതു തന്നെ അവരുടെ വിശാലമായ ചിന്തയ്ക്ക് ഉദാഹരണമാണെന്നും ഔസേപ്പച്ചന്‍.