പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

Advertisement

കാസർഗോഡ് .അമ്പലത്തറയിൽ 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ.
കുട്ടിയെ പീഡിപ്പിച്ച സിപിഐഎം പ്രാദേശിക നേതാവ് എം വി തമ്പാൻ, സുഹൃത്ത് സജി എന്നിവരാണ് അറസ്റ്റിലായത്.
വയറുവേദന കലശലായതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം മനസ്സിലായത്

ഡോക്ടർമാരാണ് വിവരം പോലീസിനെ അറിയിച്ചത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം  വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി