കൊച്ചി.റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും കഴിഞ്ഞ തവണ ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചിരുന്നു.വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. തൊഴിൽ ദാതാവിന് കരാറിലേർപ്പെടാനുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കാനാകുമോയെന്ന കാര്യം പരിശോധിക്കണമെന്ന് സർക്കാരിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര മേഖലയിലെ കമ്മിറ്റികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Home News Breaking News ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും