റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരനെ തള്ളിയിട്ട് കൊന്ന കേസിൽ അറസ്റ്റിലായ റെയിൽവേ താല്‍ക്കാലിക ജീവനക്കാരനെ റിമാന്‍ഡുചെയ്തു

Advertisement

കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരനെ തള്ളിയിട്ട് കൊന്ന കേസിൽ അറസ്റ്റിലായ റെയിൽവേ താൽക്കാലിക ജീവനക്കാരൻ അനിൽകുമാറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവൻ ഗോപിയെ കണ്ണൂർ സ്വദേശിയായ അനിൽകുമാർ തള്ളിയിട്ടത്. സംഭവത്തിൽ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. റിമാൻഡിൽ ആയ പ്രതിയെ കോഴിക്കോട് ജില്ലാ ജില്ലയിലേക്ക് മാറ്റി.