എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

Advertisement

അടൂര്‍: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്റോ ആന്റണി എംപിയുടെ കാര്‍ സിഗ്‌നല്‍ കാത്തു കിടന്നിരുന്ന മറ്റൊരു കാറില്‍ തട്ടിയിരുന്നു.

പിന്നാലെ കാറില്‍ നിന്നിറങ്ങി പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്‌നലില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ സ്ഥലത്തെത്തി.
പൊലീസുമായും തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.