ഇരുചക്ര വാഹന യാത്രികനെ കാറിടിച്ചു വീഴ്ത്തി,ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും പോലീസ് കേസ്

Advertisement

കൊച്ചി.നടൻ ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും പോലീസ് കേസ്. എറണാകുളം മട്ടാഞ്ചേരിയിൽ വച്ച് വാഹനാപകടം ഉണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇരുചക്ര വാഹന യാത്രകനെ കാറിടിച്ചു വീഴ്ത്തയ ശേഷം നിർത്താതെപോയെന്നാണ് പരാതി.

മട്ടാഞ്ചേരിയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോഡരികിലൂടെ സ്കൂട്ടറിൽ പോയ യാത്രക്കാരനെ ശ്രീനാഥ്‌ ഭാസി കാർ ഇടിച്ചു വീഴ്ത്തി.
അപകടം നടന്നത് അറിഞ്ഞിട്ടും വാഹനം നിർത്താതെ ഓടിച്ചു പോയെന്നാണ് ആരോപണം.
മട്ടാഞ്ചേരി സ്വദേശിയായ യുവാവ്, സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനമോടിച്ചത് ശ്രീനാഥ് ഭാസി എന്ന് പോലീസ് കണ്ടെത്തിയത്.
ശ്രീനാഥ് ഭാസിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിനിടെ അപകടം ഉണ്ടാക്കിയത് താനാണെന്ന് സമ്മതിച്ചതോടെയാണ്, നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ല.