‘വോട്ടെടുപ്പ് ദിവസം കൽപാത്തി തേര്, തിരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും; സ്ഥാനാർഥികൾ ഇന്നുതന്നെ’

Advertisement

തിരുവനന്തപുരം: നവംബർ 13ന് കൽ‌പാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എം.പി. നേതൃത്വവുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക. ഷാഫി പറമ്പിലിനെ നോമിനേറ്റ് ചെയ്തത് പാർട്ടിയാണ്. സ്ഥാനാർഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.