പി വിജയനെ പഴിചാരി എം ആർ അജിത്കുമാര്‍

Advertisement

തിരുവനന്തപുരം. പി.വിജയനെ പഴിചാരി എം. ആർ അജിത്കുമാര്‍. എഡിജിപി വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്ന് മൊഴി. ഡി.ജി.പിക്ക് നല്‍കിയ മൊഴിയിലാണ് ഗുരുതര ആരോപണം

തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത്കുമാര്‍. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്
സ്വർണ്ണക്കടത്തിൽ അജിത് കുമാറിൻറെ സഹായി മുജീബ് എന്ന ആരോപണത്തിലും മൊഴി. മുജീബിനെ 45 വർഷമായി അറിയാമെന്ന് അജിത് കുമാർ. എഡിജിപി വിജയനുമായും മുജീബിന് ബന്ധമുണ്ട്.

കോവിഡ് സമയത്ത് പി വിജയനും മുജീബും ചേർന്ന് ബാധിക്കപ്പെട്ടവർക്ക് ഭക്ഷണങ്ങൾ നൽകിയിരുന്നു. മുജീബുമായി നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അജിത് കുമാറിൻറെ മൊഴി. സ്വർണ്ണക്കടത്തിൽ അജിത് കുമാറിന്റെ പ്രധാന സഹായി മുജീബ് എന്നായിരുന്നു അൻവറിന്റെ ആരോപണം