റോഡരികിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ യുവാവിന്‍റെ ശ്രമം

Advertisement

തിരുവനന്തപുരം. പൂജപ്പുരയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂജപ്പുര റസ്ക്യൂ ഹോമിൽ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാൻ കുട്ടികളുമായി എത്തിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബൈജുവിന്റെ ഭാര്യ അഞ്ചുമാസമായി പൂജപ്പുര മഹിളാ മന്ദിരത്തിലാണ് കഴിയുന്നത്

ഇന്ന് മക്കളുമായി എത്തിയപ്പോൾ ഭാര്യയെ കാണാൻ സമ്മതിച്ചില്ല എന്ന് ആരോപിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി