എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കളക്ടർ പ്രാഥമിക റിപോർട്ട് നൽകി, സമഗ്രമായ അന്വേഷണം വേണം,ജോയിന്റ് കൗൺസിൽ

Advertisement

കണ്ണൂർ. എ.ഡി. എമ്മിൻ്റെ മരണം: കളക്ടർ പ്രാഥമിക റിപോർട്ട് നൽകി. സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് റിപോർട്ട്.സാഹചര്യങ്ങൾ കൂടി വിശദമായ റിപോർട്ട് നൽകാൻ റവന്യു മന്ത്രിയുടെ നിർദ്ദേശിച്ചു. പെട്രോൾ പമ്പിന് NoC നൽകുന്നതിന് വിവിധ വകുപ്പുകളുടെ റിപോർട്ടുകൾ ലഭിക്കണം

വളവിലുള്ള ഭൂമിയായതിനാൽ ടൗൺ പ്ലാനിങ് വിഭാഗ ത്തിൻ്റെ റിപ്പോർട്ടും അനിവാര്യമായിരുന്നു. ടൗൺപ്ലാനിങ്ങ് വിഭാഗം ഈ മാസം 5 നാണ് റിപോർട്ട് നൽകിയത്. പിന്നാലെ 8 ന് തന്നെ Noc നൽകുകയും ചെയ്തു . സംഭവത്തില്‍സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങി റവന്യു വകുപ്പ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്വേഷണം തീരുമാനിക്കും. നാളെ പ്രഖ്യാപനം ഉണ്ടായേക്കും. NoC സംബന്ധിച്ച അഴിമതി ആക്ഷേപവും അന്വേഷിക്കും.

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ സംഘടനയായ ജോയിന്റ് കൗൺസിൽ. വിശദമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നടപടി അംഗീകരിക്കാൻ ആകാത്തതും ദുരൂഹവും. നടപടി ഏതോ ഗൂഢമായ ലക്ഷ്യം മുൻനിർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ആരോപണവും അന്വേഷിക്കണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.