സൈബർ അറസ്റ്റിന്റെ പേരിൽ എറണാകുളം പാലാരിവട്ടത്ത് വയോധികനിൽനിന്നും 11 ലക്ഷം തട്ടാൻ ശ്രമം

Advertisement

കൊച്ചി. ഊര്‍ജ്ജിതമായ പൊലീസ് ഇടപെടലുകള്‍ക്കിടയിലും സൈബർ തട്ടിപ്പിന് അറുതിയില്ല. സൈബർ അറസ്റ്റിന്റെ പേരിൽ എറണാകുളം പാലാരിവട്ടത്ത് വയോധികനിൽ
നിന്നും 11 ലക്ഷം തട്ടാൻ ശ്രമിച്ചു. സൈബർ തട്ടിപ്പ് സംഘത്തിന്റെ ഫോൺ കാൾ എത്തിയത് മുൻ ബാങ്ക് ജീവനക്കാരനായ ഡേവിഡ് പത്തിയാലയ്ക്ക്. ബാങ്കിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് പണം നഷ്ടമായില്ല.

ഡേവിഡ് പത്തിയാലയുടെ പേരിൽ മയക്കുമരുന്നു അടങ്ങിയ പാർസൽ മുംബൈയിൽ തടഞ്ഞു വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. മുംബൈ പോലീസ് എന്ന വ്യാജേന തട്ടിപ്പ് സംഘം നിരന്തരമായി വിളിച്ചത് 6 ദിവസം. കേസിൽ നിന്നും രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെട്ടു.
പണം പിൻവലിക്കാൻ പാലാരിവട്ടം എസ്ബിഐ ടൌൺ ശാഖയിൽ എത്തിയപ്പോഴാണ് തട്ടിപ് എന്ന് മനസിലായത്.

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴും ഫോൺ കോൾ വന്നു. എന്തുകൊണ്ട് പണം പിൻവലിച്ചില്ല എന്ന് ചോദ്യം. കള്ളി വെളിച്ചത് വരുമെന്ന് കണ്ടതോടെ ഉടൻ ബാങ്ക് വിട്ട് ഇറങ്ങാൻ ആവശ്യപ്പെട്ടു.

എസ്ബിഐ പാലാരിവട്ടം ടൌൺ ശാഖയിലെ ജീവനക്കാരിയുടെ ജാഗ്രതയാണ് പണം നഷ്ടപ്പെടാതിരിക്കാൻ കാരണമായത്. ബാങ്ക് അധികൃതർ വിവരം പോലീസിനെ അറിയിച്ചു.സൈബർ അറസ്റ്റിന്റെ പേരിൽ
20 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ മാസങ്ങളിലായി കൊച്ചിയിൽ നടന്നത്.

Advertisement