പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് വേദിയായി വയനാട്

Advertisement

തിരുവനന്തപുരം. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് വേദി യാകുകയാണ് വയനാട് ഉപതെരഞ്ഞെടുപ്പ് . ഉത്തർ പ്രദേശിന് പുറത്ത് നെഹ്റു കുടുംബത്തിൽ നിന്നും ഒരാൾ കന്നി അങ്കത്തിന് ഇറങ്ങുന്നതും ഇത് ആദ്യം. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിർണ്ണായകമാകുകയാണ് വയനാട്ടിലെ പോരാട്ടം.

നേരിട്ട് പൊരിനിറങ്ങുന്നത് ആദ്യ മെങ്കിലും, തെരഞ്ഞെടുപ്പ് വേദിയിൽ തുടക്കക്കാരിയല്ല പ്രിയങ്ക ഗാന്ധി. 2004-ൽ റായ്ബറേലിയിൽ സോണിയാഗാന്ധിയുടെ കാമ്പയിൻ മാനേജറായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. സഹോദരൻ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിലും സജീവ സാന്നിധ്യം. 2007 മുതൽ ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പുകളിൽ പ്രിയങ്കയുണ്ട്. 2019 ഓടെ സജീവ രാഷ്ട്രീയത്തിൽ, ജനറൽ സെക്രട്ടറിയായി, ഉത്തർ പ്രദേശിന്റ ചുമതല വഹിക്കുമ്പോഴും.
പ്രചരണത്തിനപ്പുറം നേരിട്ട് പൊരിനിറങ്ങാൻ പ്രിയങ്ക മടിച്ചു.

ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി, ഒഴിഞ്ഞ റായ്ബറേലിയിൽ മത്സരിക്കാനുള്ള പാർട്ടിയിലെയും അഖിലേഷ് യാദവിന്റെയും ശക്തമായ സമ്മർദ്ദങ്ങളെയും അതിജീവിച്ച പ്രിയങ്ക, സഹോദരൻ രാഹുൽ ഗാന്ധിയുടെ നിർബന്ധത്തിലാണ് വയനാട്ടിൽ മത്സരിക്കാൻ ഒടുവിൽ വഴങ്ങിയത്.

ഇതോടെ കന്നി അങ്കത്തിനായി ഉത്തർ പ്രദേശിലെ കുടുംബ കോട്ടകൾ തിരഞ്ഞെടുക്കുന്ന നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യമാണ് പൊളിച്ചെഴുതപ്പെടുന്നത്

നിർണ്ണായക ഘട്ടത്തിൽ കൂടെനിന്ന വോട്ടർ മാരോടുള്ള കടപ്പാടിനൊപ്പം ദക്ഷിണേന്ത്യയിൽ സ്വാധീനം നിലനിർത്താനാകുമെന്ന കണക്കു കൂട്ടലിലാണ് കോണ്ഗ്രസ്.എന്നാൽ വയനാട്ടിൽ പ്രിയങ്കയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കുടുംബ രാഷ്ട്രീയം മുഖ്യ പ്രചരണ വിഷയമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

Advertisement