വയനാട്ടിൽ സിപിഐ വനിതാ സ്ഥാനാർത്ഥി ഇ എസ് ബിജി മോള്‍?

Advertisement class="td-all-devices">

തിരുവനന്തപുരം.വയനാട്ടിൽ സിപിഐ വനിതാ സ്ഥാനാർത്ഥിയെ ഇറക്കുകയാണെങ്കിൽ പ്രഥമ പരിഗണനയിലുള്ള പേര് പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജി മോളുടെതാണ്. രാജ്യശ്രദ്ധ ആകർഷിക്കുന്ന മത്സരം ആയതിനാൽ ശക്തയായ സ്ഥാനാർഥിയേ ഇറക്കുക എന്നതും ഇ എസ് ബിജുമോളിലൂടെ സിപിഐ ലക്ഷ്യം വയ്ക്കുന്നുണ്ട്.


കോൺഗ്രസിന്റെ പൊന്നാപുരം കോട്ട. എങ്കിലും വയനാട്ടിലേത് സിപിഐയുടെ അഭിമാന പോരാട്ടമാണ്. ഒന്നാം നിര നേതാക്കൾക്ക് മത്സരത്തിന് താല്പര്യമില്ലെങ്കിലും രാജ്യശ്രദ്ധ ആകർഷിക്കുന്ന പോരാട്ടത്തിൽ മികച്ച സ്ഥാനാർത്ഥിയെ തന്നെ സിപിഐ ഇറക്കും. കഴിഞ്ഞ തവണ ആനി രാജയെ മത്സരിപ്പിച്ച സിപിഐ ഇക്കുറി പീരുമേട് മുന്‍ എംഎല്‍എ ഇഎസ് ബിജിമോളുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ നിന്നുള്ള സിപിഐ നേതൃത്വവും ബിജി മോളുടെ പേര് നിർദേശിച്ചു. എന്നാൽ ബിജിമോള്‍ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും ആണ് ബിജിമോൾ. 2006 മുതൽ 2021 വരെ മൂന്ന് തവണയായി പീരുമേട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായും, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ബിജിമോളെ രാഷ്ട്രീയ നേതൃനിരയിലേക്ക് എത്തിച്ചത് തൊഴിലാളി സംഘടനാ പ്രവർത്തനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here