തിരുവനന്തപുരം. പ്രാദേശിക എതിർപ്പുകളെ മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തുന്നത്. 2006 ൽ കെഎസ്‌യുവിലൂടെയാണ് രാഹുൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് . എതിരാളികളെ യുക്തിയുക്തമായി മലര്‍ത്തി അടിച്ച ചാനൽ ചർച്ചകളിലൂടെയാണ് പൊതുജനങ്ങൾക്കിടയിൽ യുവനേതാവ് പേരെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഷാഫിയുടെ പിന്‍ഗാമിയായി മാങ്കൂട്ടത്തിലിനെ നിയമസഭയിലയക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകർ.
ചാനൽ ചർച്ചകളിലൂടെ കോൺഗ്രസിന്റെ മുഖമായ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. 2006-ൽ കെ.എസ്.യു വിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2007-08 കലയളവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയാണ് ആദ്യമായി പാർട്ടി ഭാരവാഹിത്വത്തിലേക്ക് കടന്നുവരുന്നത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കച്ചമുറുക്കിയിറങ്ങുന്നത്.
രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായതു മുതല്‍ നിരവധി സമരപരിപാടികള്‍ക്കാണ് സംഘടന രൂപം കൊടുത്തത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷനിരയില്‍ നിന്ന് ശക്തമായി വിമര്‍ശനമുന്നയിച്ച യുവനേതാക്കളിലൊരാള്‍ കൂടിയാണ് രാഹുല്‍. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായി. ഈ വർഷമാദ്യം സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുൽ അറസ്റ്റിലായത് കേരളമൊട്ടാകെ വലിയ ചർച്ചയായിരുന്നു.അന്ന് പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞാണ് പോലീസ് രാഹുലിനെ അറസ്റ്റുചെയ്തത്. വിഷയങ്ങള്‍ പഠിച്ച് എതിരാളികളെ ഉത്തരം മുട്ടിക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമെന്ന നിലയിൽ അണികള്‍ക്കിടയിലും രാഹുലിനെ ഇഷ്ടപ്പെടുന്നവരേറെയാണ്.
പിന്നെ കോണ്‍ഗ്രസിലെ പതിവ് കടല്‍ക്കിഴവന്‍ പോരിന്‍റെ കാലം കഴിഞ്ഞു എന്ന സൂചന നല്‍കുന്നതാണ് ഏറെ ശ്രദ്ധേയനും സര്‍വസമ്മതനുമായ രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം. പാര്‍ട്ടിക്ക് പുറത്ത് ജനത്തെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസില്‍ സാധാരണ പതിവില്ലാത്ത ഒരു യുദ്ധതന്ത്രമാണ്. സിപിഎം കുല്‍സിത രാഷ്ട്രീയവാദികള്‍ പാടുപെട്ട് സ്റ്റാറാക്കിയ പോരാളിയാണ് സമരവേദികളിലെ രാഹുല്‍. അത്തരമൊരു നേതാവിന്‍റെ അഭാവം എതിര്‍നിരയിലുണ്ട് താനും. രാഹുൽ എന്ന യുവത്വം തുടിക്കുന്ന സ്ഥാനാർത്ഥിയെ ഉയർത്തി
പാലക്കാട് മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.