പി സരിൻ ‘ലെഫ്റ്റ് ‘

Advertisement

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി സരിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയയിൽ നിന്ന് ലെഫ്റ്റ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ ഡോ. പി സരിന് അതൃപ്തിയുണ്ട്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറായ സരിൻ ഇന്ന് 11.45ന് മാധ്യമങ്ങളെ കാണുമെന്ന് സരിൻ അറിയിച്ചിട്ടുണ്ട്.ഇതിനിടെ സി പി എമ്മിൻ്റെ പ്രാദേശിക നേതൃത്വം സരിനുമായി ബന്ധപ്പെട്ടതായും സൂചനകളുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷ സരിന് ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായിരുന്നു സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായ സമയം മുതൽ ഈ മേഖലയിൽ കേന്ദ്രീകരിച്ച് സരിൻ പ്രവർത്തനം തുടങ്ങിയിരുന്നു