മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ,കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Advertisement

കൊച്ചി.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കാസര്‍ഗോഡ് സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയാണ് സ്‌റ്റേ ചെയ്തത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.

കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്ന സര്‍ക്കാര്‍ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി
കെ സുരേന്ദ്രന് നോട്ടീസും അയച്ചു. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ റിവിഷൻ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
കെ സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ട്. അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണക്കോടതിയുടെ നടപടി.
വിടുതല്‍ ഹര്‍ജിയില്‍ വിചാരണക്കോടതി നടത്തിയത് വിചാരണയ്ക്ക് സമമായ നടപടികൾ ആണെന്നും കെ സുരേന്ദ്രനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് പിഴവ് പറ്റിയതായും സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

Advertisement