2024 ഒക്ടോബർ 16 ബുധൻ 7.00 pm
കെ റെയിൽ, ശബരി റെയിൽ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.
കേരളം ഉന്നയിച്ച വിഷയങ്ങളിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി മന്ത്രി വി അബ്ദുറഹ്മിമാൻ.
ലഹരി ഇടപാട് കണ്ടെത്താൻ കൊച്ചിയിൽ വ്യാപക പരിശോധന നടത്താൻ പോലീസ്
കള്ളക്കടൽ പ്രതിഭാസം കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്
വിമാന കമ്പനികൾക്ക് ഭീഷണി സന്ദേശം, റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പി സരിൻ്റെ കാര്യത്തിൽ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്
പി.സരിൻ്റെ കാര്യത്തിൽ അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.
തീരദേശ പരിപാലന പ്ലാനിങ്ങിന്
കേന്ദ്ര വനം മന്ത്രാലയത്തിൻ്റെ അംഗീകാരം. കടൽ, കായൽ തീരങ്ങളിലെ നിർമ്മാണ നിയന്ത്രണങ്ങളിൽ ഇളവ്
ഡോ പി സരിന് വേണ്ടി പാലമായിട്ടില്ലെന്ന് എ വി ഗോപിനാഥ്, എ കെ ബാലനുമായി സംസാരിച്ചിട്ടില്ല.
ശബരിമല പ്രതിദിനം വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനാവുക70,000 പേർക്ക്, സ്പോട്ട് ബുക്കിഗ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമയാണ് ക്രമീകരണം.
കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ. നവീൻ ബാബുവിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയെന്നത് വ്യാജമെന്ന് വിവരം.
നവീൻ ബാബുവിൻ്റെ മരണം പ്രതിഷേധം ശക്തം, കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ
ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.