പെട്രോള്‍ പമ്പുകള്‍അനുവദിക്കുന്നതില്‍ അഴിമതി നടക്കുന്നതായി എഡിഎമ്മിന്‍റെ ആത്മഹത്യവ്യക്തമാക്കുന്നുവെന്ന് പമ്പുടമാ സംഘം

Advertisement

കൊല്ലം. പെട്രോള്‍ പമ്പുകള്‍അനുവദിക്കുന്നതില്‍ അഴിമതി നടക്കുന്നതായി എഡിഎമ്മിന്‍റെ ആത്മഹത്യവ്യക്തമാക്കുന്നുവെന്ന്. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പമ്പുടമാസംഘം.

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് NOC നല്‍കുന്നതുമായി മായി ബന്ധപ്പെട്ട് കൊടിയ അഴിമതിയും കൈക്കൂലിയും നടന്നുവരുന്നുതായി AKFPT നിരവധി തവണ അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

ഏകജാലക സംവിധാനമനുസരിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് NOC അനുവദിക്കുന്നതിനുള്ള അധികാരം അഡീഷണണ്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റു ( ADM ) മാരില്‍ നിക്ഷിപ്തമായതോടെയാണ് ഈ മേഖലയില്‍ അഴിമതിയും കൈക്കൂലിയും വര്‍ദ്ധിച്ചത്. നവീന്‍ ബാബു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മേഖലയില്‍ പമ്പുകള്‍ക്ക് NOC നല്‍കുന്നതില്‍ വന്‍ അഴിമതികള്‍ നടക്കുന്നതിന്‍റെ പേരിലായിരിക്കാം ഇദ്ദേഹത്തിന്‍റെ പേരിലും ആരോപണമുയര്‍ന്നത്.

പെടോള്‍ പമ്പുകളുടെ അനുമതിക്കാവശ്യമായ പല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നത്. ഹൈവേ റോഡ് നിയമങ്ങള്‍, പുതിയ ഒരു പമ്പ് വരുമ്പോള്‍ നിലവിലുള്ള പമ്പുകളില്‍ നിന്നും പാലിക്കേണ്ട ദൂരപരിധി , സമീപത്തുള്ള പമ്പുകളിലെ വില്‍പ്പനയുടെ വോളിയം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ നിബന്ധനകള്‍ എന്നിവ നിലനില്ക്കുമ്പോള്‍ തന്നെ യാതൊരു നിയന്ത്രണവുമില്ലാതെ എ. ഡി. എമ്മുമാര്‍ പുതിയ പമ്പുകള്‍ക്ക് NOC അനുവദിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ലാഭകരമായി ഒരു പമ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ 170 കിലോ ലിറ്റര്‍ വില്‍പ്പന നടന്നിരിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം 50 കിലോ ലിറ്റര്‍ മാത്രം വില്‍പ്പന നടക്കുന്ന പമ്പുകള്‍ക്കരികില്‍ പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ പമ്പുകള്‍ക്ക് NOC നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഓയില്‍ കമ്പനികളുടെ സമ്മര്‍ദ്ദവും ചെറുതായി കാണാനാവില്ല.

കേരളത്തില്‍ നൂറുകണക്കിന് പെട്രോള്‍ പമ്പുകള്‍ക്കാണ് പുതുതായി അനുമതി കൊടുത്തിരിക്കുന്നത്. 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 700 ല്‍ ഏറെ പമ്പുകള്‍ക്ക് പുതുതായി NOC നല്‍കിയിട്ടുണ്ട്. NOC ലഭിച്ചിട്ട് നിര്‍മ്മാണം തുടങ്ങാത്തതും NOC ക്കായി അപേക്ഷ നല്‍കി കാത്തിത്തിരിക്കുന്നതുമായ 400 ല്‍ ഏറെ കേസുകള്‍ വേറെയുമുണ്ട്. ഇതിന്‍റെയൊക്കെ പിന്നില്‍ വലിയ തോതിലുള്ള അഴിമതികള്‍ നടന്നിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഇതുസംബന്ധിച്ച് നിരവധി കേസുകളും പരാതികളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് പുതുതായി നല്‍കിയ NOC കള്‍ സത്യസന്ധമായാണോ, നിയയം ലംഘിച്ചു കൊണ്ടാണോ എന്നതിനെ കുറിച്ച് വിശ്വാസ്യതയുള്ള ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് AKFPT നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here