ആലപ്പുഴ: കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളിക്കാരായ 3 യുവാക്കൾ 1 കോടി 1 ലക്ഷത്തി ആയിരത്തിയൊരുന്നുറ്റിയൻപത് രൂപയുടെ കള്ളപ്പണവുമായി അറസ്റ്റിലായി. ബാംഗ്ലൂരിൽ നിന്നും കായംകുളം വന്നിറങ്ങിയ 1.– Age 42, , കരുനാഗപ്പള്ളി, പുലിയൂർ,കട്ടപ്പന മൻസിലിൽ നസീം (42), കരുനാഗപ്പള്ളി, പുലിയൂർ,റജീന മൻസിലിൽ നിസാർ (44), കരുനാഗപ്പള്ളി, പുലിയൂർ,റിയാസ് മൻസിലിൽ റമീസ് അഹമ്മദ് (47), എന്നിവരെ ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്. റെയിൽ, റോഡ് എന്നിവ വഴി വൻതോതിൽ കുഴൽപ്പണം കേരളത്തിൻറെ വിവിധ ജില്ലകളിൽ എത്തുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ല നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്കോഡ് ജില്ലയിലാകെ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കള്ളപ്പണം പിടികൂടാനായത്. ഇവർ ഇതിനുമുമ്പ് പലപ്രാവശ്യവും കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ഇത് ആദ്യമായാണ്.’ഇവർ മൂന്നുപേരും വിദേശരാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ് . നാട്ടിൽ വന്നതിന് ശേഷം ഒരു വർഷമായി ഇവർ മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം ബാംഗ്ലൂർ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം കിടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത് . ഇവരുടെ പിന്നിൽ ഉള്ളവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Allah akbar, these guys any other job?