സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്, ഇടതിനൊപ്പം എന്ന് സരിൻ

Advertisement

പാലക്കാട്: തുടർച്ചയായ അച്ചടക്ക ലംഘനവും, പാർട്ടി വിരുദ്ധ പ്രവർത്തനവും ചൂണ്ടിക്കാട്ടി ഡോ.പി സരിനെ കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം. ഇന്ന് പാലക്കാട്ട് സരിൻ്റെ പത്രസമ്മേളനം പുരോഗമിച്ചു കൊണ്ടിരിക്കെയായിരുന്നു പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്.ഇതോടെ സരിൻ ഇടത് പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും വർഗ്ഗീയതയെ ചെറുക്കാൻ ഇടത് പക്ഷപമാണ് ശരിയെന്നും പറഞ്ഞു.
വി ഡി സതീശൻ, ഷാഫി പറമ്പിൽ ,രാഹൂൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരക്ക രൂക്ഷ വിമർശനവുമായിട്ടാണ് ഡോ പി സരിൻ വീണ്ടും ഇന്ന് മാധ്യമങ്ങളെ കണ്ടത്. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡോ.പി സരിൻ പറഞ്ഞു. ഔചിത്യമില്ലായ്മയുടെ ആൾരൂപമാണ് രാഹൂൽ. സോഷ്യൽ മീഡിയ ഷോകളൊന്നും പാലക്കാട് ഏൽക്കില്ല. ക്യാമറയ്ക്ക് മുന്നിൽ കെട്ടി ആടേണ്ട നാടകം അല്ല പ്രാർത്ഥന, താങ്കൾ നാടകം കളിച്ച് പാലക്കാട് വണ്ടിയിറങ്ങുമ്പോൾ മംഗളം നേരണ്ട മനസല്ല ഉമ്മൻ ചാണ്ടിയുടേതെന്നും സരിൻ തുറന്നടിച്ചു.
ഷാഫി പറമ്പിൽ വടകരയിലേക്ക് പോയ ഉടൻ തന്നെ പാലക്കാട് എം എൽ എ ഓഫീസ് തുറന്ന് പ്രവർത്തിച്ച വ്യക്തിയാണ് രാഹൂൽ മാങ്കൂട്ടത്തിലെന്ന് ഡോ സരിൻ പറഞ്ഞു.പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിയടി രാഷ്ട്രീയത്തിൻ്റെ സമ്മാനമായി രാഹൂലിന് ലഭിച്ച സ്ഥാനമായി മാത്രം സ്ഥാനാർത്ഥിത്വ കാണേണ്ടതുള്ളു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിത എംഎൽഎ ആയി.
ഷാഫി പറമ്പിൽ ആരുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് രാഹൂലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അറിഞ്ഞാൽ കൊള്ളാമെന്നും ഡോ.പി. സരിൻ പറഞ്ഞു.
കോൺഗ്രസിലെ മൂവർ സംഘം പാർട്ടിയെ ഹൈജാക്ക് ചെയ്തതായും സരിൻ പറഞ്ഞു.
ഇടത് പക്ഷത്തിൻ്റെ ഇടത്താണ് തൻ്റെ മനസെന്ന് പറഞ്ഞാണ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here