നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Advertisement

കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് കേസെടുത്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തത്. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ദിവ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. നവീന്റെ മരണത്തിൽ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
കേസെടുക്കാത്തതിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. കണ്ണൂർ പോലീസ് പത്തനംതിട്ടയിലെത്തി വീട്ടുകാരുടെ മൊഴി എടുത്തു.