പി പി ദിവ്യയുടെ പദവി തെറിക്കാന്‍ സാധ്യത

Advertisement

കണ്ണൂർ. മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യയുടെ പദവി തെറിക്കാന്‍ സാധ്യത. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്.  ദിവ്യയെ പ്രതിചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ദിവ്യയെ പദവിയിൽ നിന്ന് നീക്കുന്നതിനും സിപിഐഎമ്മിൽ സമ്മർദ്ദം ശക്തമാണ്.

അധിക്ഷേപത്തിൽ മനം നൊന്തുള്ള നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമായതോടെ പി പി ദിവ്യക്കെതിരെ കേസ്. നിയമപദേശവും ഉന്നത നില നിർദ്ദേശവും  ലഭിച്ചതിന് പിന്നാലെയാണ്  കേസെടുക്കാൻ തീരുമാനിച്ചത്. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ ടൗൺ പോലീസ്  തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ  റിപ്പോർട്ട് നൽകി. ഭാരതീയ ന്യായസംയിലെ വകുപ്പ് 108 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയത്. 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. നവീൻ ബാബുവിന്റെ മരണത്തിൽ നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുതിയ എഫ് ഐ ആർ  രജിസ്റ്റർ ചെയ്യില്ല. പകരം നേരത്തെ എടുത്ത കേസിൽ ദിവ്യയെ പ്രതി  ചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും.   സിപിഐഎം നേതൃത്വം ദിവ്യയെ കൈവിട്ടേക്കുമെന്നാണ് സൂചന.  ദിവ്യയെ  സംരക്ഷിക്കുന്നുന്നുവെന്ന സന്ദേശം രാഷ്ട്രീയമായി അടുത്ത പരിക്കേൽപ്പിക്കുമെന്നാണ്  ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നടപടി സാധ്യത തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ.

കണ്ണൂർ നേതൃത്വം തുടർ തീരുമാനങ്ങൾ എടുക്കുമെന്ന്  എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിശദമായ അന്വേഷണം വേണമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ.

ഉപതിരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തിൽ ദിവ്യയെ പദവിയിൽ നിന്ന് നീക്കാനാണ് സാധ്യതയേറുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും  ഇക്കാര്യത്തിൽ നിർണായകമാവുക.

.

Advertisement