പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

കാസർഗോഡ്. പോലീസ് ആളുമാറി അറസ്റ്റ് ചെയ്തു. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെക്രാജെ സ്വദേശി മുസമ്മിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബേക്കറി ഉടമയിൽ നിന്ന് 9 ലക്ഷം രൂപ കവർന്നെന്ന് ആരോപിച്ച് പോലീസ് മുസമ്മിലിനെ കസ്റ്റഡിയിലെടുത്തത് ഈ മാസം അഞ്ചിന്.

സ്റ്റേഷനിൽ എത്തിച്ചശേഷം മർദ്ദിച്ചെന്ന് മുസമ്മിൽ പറഞ്ഞു. 24 മണിക്കൂർ ആയിട്ടും കോടതിയിൽ ഹാജരാക്കിയില്ല. പ്രതിയെന്ന് കാണിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകി. കണ്ണൂർ ചക്കരക്കൽ പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. നെക്രാജെ സ്വദേശി യു എൻ മുസമ്മിൽ, പെരുമ്പള സ്വദേശി അഷറഫ് എന്നിവരെ സംശയം തോന്നിയത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തത് എന്നും ഇവർ പ്രതികൾ അല്ലെന്നും പോലീസ്. തന്നെയും കുടുംബത്തെയും പോലീസ് അപമാനിച്ചെന്നും മുസമ്മിൽ പറയുന്നു.

മാനഹാനി ഭയന്ന് മുസമ്മിൽ രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി