വരുന്നു, ഹരിവരാസനം റേഡിയോ ഇത് അയ്യപ്പഭക്തരുടെ റേഡിയോ

Advertisement

തിരുവനന്തപുരം. അയ്യപ്പ വിശ്വാസികൾക്കായി റേഡിയോ പ്രക്ഷേപണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി താൽപര്യ പത്രം ഉടൻ ക്ഷണിക്കും. ആദ്യഘട്ടത്തിൽ പ്രക്ഷേപണം തുടങ്ങുക ഇൻറർനെറ്റ് റേഡിയോ മാതൃകയിൽ. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോ ആയി മാറും.

ലോകത്ത് എവിടെയിരുന്നും റേഡിയോ പ്രക്ഷേപണം കേൾക്കാം. ഈ സീസൺ പൂർത്തിയാകും മുമ്പ് പ്രക്ഷേപണം തുടങ്ങാൻ ആലോചന.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്  റേഡിയോ  പ്രക്ഷേപണം തുടങ്ങുന്നത്. ഹരിവരാസനം റേഡിയോ എന്ന പേരിലാണ് പുതിയ ചുവടുവയ്പ്പ്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ താല്പര്യ പത്രം ക്ഷണിക്കും.

ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ  കേൾക്കാം എന്നതാണ് പ്രത്യേകത. ഭാവിയിൽ
കമ്മ്യൂണിറ്റി റേഡിയോ ആയി   മാറ്റാനാണ് തീരുമാനം. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന.

24 മണിക്കൂറും  റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള  അവസരം എന്നിവയും ഹരിവരാസനം  റേഡിയോയിൽ ഉണ്ടാകും