കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികളായവരെ വെറുതെ വിട്ടു

Advertisement

കോട്ടയം. കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികളായവരെ വെറുതെ വിട്ടു.കോട്ടയം പാറമ്പുഴയിൽ കെ.റെയിൽ കുറ്റി പിഴുതെറിഞ്ഞ കേസിലെ 9 പ്രതികളെ കോടതി വെറുതെ വിട്ടത് . ഏറ്റുമാനൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്

2022ൽ കോട്ടയം പാറമ്പുഴയിൽ നടന്ന കെ റെയിൽ വിരുദ്ധ സമരത്തിനിടെയാണ് പ്രതിഷേധക്കാർ സർവ്വേക്കല്ലുകൾ പിഴുതു മാറ്റിയത് . സമരത്തിന് നേതൃത്വം നൽകിയ എട്ടു പേർക്കെതിരെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസെടുക്കുകയായിരുന്നു . പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള വകുപ്പുകൾ ചുമത്തി ആയിരുന്നു കേസ് . എന്നാൽ ഈ കേസ് നിലനിൽക്കില്ലെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗമായി വരുന്നതല്ല . ആയതിനാൽ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ കേസ് വരില്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത് .

സർവ്വേ കല്ലുകൾ പൊതുസ്ഥലത്ത് ആണ് എന്നത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളും ഹാജരാക്കാൻ സാധിച്ചില്ല..കൂടാതെ കല്ലിടുന്നതിന് മുൻപ് നിയമപരമായി ആവശ്യമുള്ള നോട്ടീസുകൾ സ്ഥല ഉടമകൾക്ക് കൊടുത്തിട്ടില്ല എന്ന പ്രതികളുടെ വാദം കോടതി പരിഗണിച്ചു. .പ്രതികളുടെ മറ്റു വാദങ്ങളും ശരിവച്ച കോടതി എട്ടുപേരെയും വെറുതെ വിടുകയായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ : പ്രിൻസ് ലൂക്കോസ്,കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു,ലിസ്സി കുര്യൻ, വിനു ആർ മോഹൻ, അനീഷ്‌ എ വി, കെ ജെ ജോസഫ് ഉൾപ്പെടെ 9 പ്രതികളെയാണ് വെറുതെ വിട്ടത്.