ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്ന് പി പി ദിവ്യയെ പുറത്താക്കി

Advertisement

കണ്ണൂർ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്ന് പി പി ദിവ്യ പുറത്ത്. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.     നി‍ർണായകമായത് മുഖ്യമന്ത്രിയുടെ
ഇടപെടൽ

പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത്
അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ
നി‍ർണായകമായത് മുഖ്യമന്ത്രിയുടെ നിലപാട്

കേസെടുത്ത പശ്ചാത്തലത്തിൽ ദിവ്യയെ
അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന്
മുഖ്യമന്ത്രി നിർദ്ദേശം നൽകി

ഉതോടെയാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന
സമീപനത്തിൽ നിന്ന് കണ്ണൂ‍ർ നേതൃത്വം
പിന്മാറിയത്

പി പി ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.

മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിക്കും

ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തത്

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എന്നാണ് പ്രസ്താവന