യുജിസി നെറ്റ്: ഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം.
4970 പേർ ജെ.ആർ.എഫ്, 53,694 പേർ അസിസ്റ്റന്റ് പ്രൊഫസർ, 1,12,070 പേർ പി.എച്ച്.ഡി യോഗ്യത നേടി. വിവിധ വിഷയങ്ങൾക്കുള്ള കട്ട്-ഓഫ് മാർക്കുകളും എൻ.ടി.എ പുറത്തുവിട്ടു.
സെപ്തംബർ 9, 11 തീയതികളിൽ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ സൈറ്റിൽ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം എന്താകുമെന്ന് പരീക്ഷാർഥികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.
ജൂൺ മാസം നടത്തേണ്ടിയിരുന്ന നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചാണ് നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് (സിബിടി) നടത്തിയത്.

എൻടിഎയുടെ വെബ്‌സൈറ്റിൽ ഹോം പേജിലെ യുജിസി നെറ്റ് ജൂൺ 2024 റിസൽറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫലം അറിയാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

Advertisement