കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി ഉചിതമായ തീരുമാനമെടുക്കാൻ സിപിഎം

Advertisement

ന്യൂഡെല്‍ഹി. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി ഉചിതമായ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പോളിറ്റ് ബ്യുറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര – ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സാഹചര്യം സംബന്ധിച്ചുള്ള ചർച്ച ഇന്ന് നടക്കും. ഇക്കഴിഞ്ഞ ഹരിയാന – ജമ്മുകശ്മീർ തെരഞ്ഞെടുപ്പുകളുടെ അവലോകനവും ഇന്ന് ഉണ്ടാകും.
2025 ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിനുള്ള രാഷ്ട്രീയ പ്രമേയ രേഖ, സംഘടനാ രേഖ എന്നിവയുടെ കരടുകൾ തയ്യാറാക്കുകയാണ് രണ്ടു ദിവസത്തെ പോളിറ്റ് ബ്യുറോ യോഗത്തിന്റ മുഖ്യഅജണ്ട. അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് കരടുകൾക്ക് അംഗീകാരം നൽകേണ്ടത്.