സരിനല്ല വിഷയം, സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം. ഡോ പി. സരിൻ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടെന്ന് കെ.പി.സി.സി. മൂന്നു മണ്ഡലങ്ങളിലും പ്രചരണം സജീവമാക്കാനും നിർദ്ദേശം. സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡി.സി.സി മുൻകൈ എടുക്കണം. പി. സരിൻ ഉൾപ്പെടെയുള്ള പാർട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ പരമാവധി ചർച്ച ചെയ്യേണ്ടതില്ലെന്നും കെ.പി.സി.സി നേതാക്കൾക്ക് നിർദ്ദേശം നൽകി.

ബൂത്ത് കമ്മറ്റികൾ ഇതിനോടകം പൂർത്തീകരിച്ച ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനാണ് തീരുമാനം. സ്ഥാനാർത്ഥി പര്യടനവും വളരെ വേഗത്തിൽ ആരംഭിച്ച് എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചരണം ക്രമീകരിക്കാനും നിർദ്ദേശം നൽകി. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പരമാവധി പ്രചാരണത്തിൽ മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.