അരൂർ തുറവൂർ ഉയരപാത , എംപി മാരുടെ സംഘം പരിശോധന നടത്തി

Advertisement

അരൂർ. തുറവൂർ ഉയരപാത നിർമാണം നടക്കുന്ന മേഖലയിൽ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലെ എംപി മാരുടെ സംഘം പരിശോധന നടത്തി.കെസി വേണുഗോപാൽ അധ്യക്ഷനായ സമിതിയിലെ 8 അംഗങ്ങളാണ് സ്ഥലം സന്ദർശിച്ചത്.വിഷയത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ,ഉയരപ്പാത നിർമ്മിക്കുന്നത്തിലെ അപാകതകൾ തുടങ്ങിയവ കൊച്ചിയിൽ നടന്ന യോഗത്തിൽ ചർച്ച ആയി.വിശദമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു.പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമുള്ള മുൻകരുതൽ സ്വീകരിച്ചില്ലെന്നും.അതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് കാരണമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി