2024 ഒക്ടോബർ 19 ശനി, 7.15 am
തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന തല്ക്കാലിക ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറി.
സി പി എം അനുഭാവികളായ തൊഴിലാളികൾ കഴിഞ്ഞ 16 ദിവസമായി നടത്തുന്ന സമരത്തെ അധികാരികൾ തിരിഞ്ഞ് നോക്കാത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 7.00 നാണ്
ആത്മഹത്യാ സമരം നടത്തിയത്.
രണ്ട് തൊഴിലാളികൾ കയ്യിൽ കയർ കെട്ടി, പെട്രോളുമായി മരത്തിൽ കയറിയിരിക്കുന്നു. പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
എഡിഎം കെ നവീൻ ബാബുവിൻ്റെ മരണം: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഒളിവിൽ
പി പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കില്ല. ചോദ്യം ചെയ്യൽ വൈകുന്നു എന്ന് സൂചന
എഡിഎമ്മിൻ്റെ മരണം: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ മാറ്റിയേക്കും, സി പി ഐ നേതാക്കൾ മന്ത്രിയെ അതൃപ്തി അറിയിച്ചു.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുക്കും.യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും.
പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിൻ്റെ കുടുംബം കക്ഷി ചേരും. മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയുടെ പ്രസംഗമെന്ന് കുടുംബം
സാഹിത്യ അക്കാഡമി മുൻ വൈസ് പ്രസിഡൻ്റും, നിരൂപകനുമായ ബാലചന്ദ്രൻ വടക്കടത്ത് തൃശൂരിൽ അന്തരിച്ചു