എഡിഎം മരണം: കണ്ണൂർ കളക്ടറെ മാറ്റും

Advertisement


തിരുവനന്തപുരം.കണ്ണൂർ കളക്ടർ അരുൺ. കെ. വിജയനെ മാറ്റാൻ ഉറച്ച് റവന്യു വകുപ്പ്. കളക്ടർക്ക് എതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം. മുഖ്യമന്ത്രിയുടെ അനുമതിയോടെ കളക്ടറെ മാറ്റും. കളക്ടറുടെ ഇടപെടലിൽ എ.ഡി.എമ്മിൻ്റെ കുടുംബവും പരാതി ഉന്നയിച്ചിരുന്നു. അതിനിടെ പെട്രോൾ പമ്പ് Noc: ഫയൽ പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥയെ നിയോഗിച്ചു.

ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീതയാണ് പരിശോധിച്ച് റിപോർട്ട് നൽകുക. ഗീത രാവിലെ കണ്ണൂരിൽ എത്തും. പരാതി ഉയർന്ന പശ്ചാത്തലത്തിൽ കളക്ടറെ പരിശോധനയിൽ നിന്ന് മാറ്റിയിരുന്നു. കണ്ണൂർ കളക്ടറെ മാറ്റാൻ സമ്മർദ്ദവുമായി .സിപിഐ.  നേതാക്കൾ റവന്യൂ മന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു

സംഭവത്തിലെ വിശദാന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി. നവീന്റെ ആത്മഹത്യയും ഫയൽ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയിൽ നിന്നാണ് മാറ്റിയത്. അരുൺ കെ വിജയന് എതിരെ നവീൻ ബാബുവിന്റെ കുടുംബവും രംഗത്ത് വന്നിരുന്നു