പാർട്ടിയെ ചതിച്ച ഒറ്റുകാരനായി സരിൻ, കെ സുധാകരന്‍

Advertisement

തിരുവനന്തപുരം.എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി. സരിനെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ അമരക്കാരനായി നിയമിച്ചത് സന്തോഷത്തോടെ. പാർട്ടിയെ ചതിച്ച ഒറ്റുകാരനായി സരിൻ മാറി. ഇനി സരിൻ നേരിടാൻ പോകുന്നത് ഒരു വ്യക്തിയെ അല്ല. ഈ പ്രസ്ഥാനത്തെ ഒന്നാകെ

സരിന് നേരിടേണ്ടി വരിക അടിത്തട്ടിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം. കേരളം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഡിജിറ്റൽ മീഡിയ സെൽ എത്ര അധികം കോൺഗ്രസുകാരുടെ രാപ്പകൽ അധ്വാനം. അതിന്റെ ഒരു കല്ല് പോലും ഇളക്കാൻ കഴിയില്ല. ഇനിയുള്ള ദിവസങ്ങൾ അത് പലർക്കും വ്യക്തമാക്കി തരുമെന്നും കെ സുധാകരൻ