മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. ബംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. മാതാവ് രാധ. സഹോദരങ്ങള്‍: അനന്തു, അതുല്‍.