ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ

Advertisement

തിരുവനന്തപുരം∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

ഓസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണ് ഹരിയാനയിൽ പിടിയിലായ പ്രതികളിലൊരാളെന്നാണ് വിവരം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നാലംഗ സംഘമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തിയത്.

ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തിൽ ഹരിയാനയിലേക്ക് കടന്നത്. ഫോർട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു.