യുവതി കൈകാട്ടി വാഹനം നിര്‍ത്തി, യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം 25 ലക്ഷം കവർന്നതായി പരാതി,ദുരൂഹത

Advertisement

കോഴിക്കോട്. കൊയിലാണ്ടിയിൽ യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം പണം കവർന്നതായി പരാതി. കാറിൽ യാത്ര ചെയ്യുകയായിരുന്ന പയ്യോളി സ്വദേശി സുഹൈലിൽ നിന്നും 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കൊയിലാണ്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വണ്ടിയിലും ശരീരത്തിലും മുളക് പൊടി വിതറിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് സുഹൈൽ. എം.ടി എംലേക്ക് പണം നിക്ഷേപിക്കുന്ന ഏജൻസി ജീവനക്കാരനാണ് ഇയാൾ. കുരുടിമുക്കിലേക്ക്
പണവുമായി പോകുന്നതിനിടെ ഒരു സ്ത്രീ കൈ നീട്ടി വാഹനം നിർത്തി എന്നാണ് സുഹൈലിന്റെ മൊഴി. പിന്നാലെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം തലക്കടിക്കുകയായിരുന്നു. കണ്ണു തുറന്നപ്പോഴാണ് ബന്ദിയാക്കിയെന്ന് അറിയുന്നതെന്നും യുവാവ് പറയുന്നു. മത്സ്യ വില്പന നടത്തുന്നവരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

സുഹൈലുമായി കുരുടിമുക്കിലും കാട്ടിലപീടികയിലും തെളിവെടുപ്പ് നടത്തി. വൺ ഇന്ത്യ എ ടി എം ൻ്റെ 10 ശാഖകളിൽ നിക്ഷപിക്കാൻ കൊണ്ടുവന്ന 25 ലക്ഷം രൂപയാണ് നഷ്ടമായത്.

സുഹൈലിൻ്റെ മൊഴി പൂർണ്ണമായും വിശ്വസിക്കാൻ പൊലിസ് തയ്യാറായിട്ടില്ല. സംഭവത്തിലെ ദുരുഹത കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. കാറിൽ കയറിയ സ്ത്രീ തലക്കടിച്ചു എന്ന് മൊഴിയുണ്ടെങ്കിലും വൈദ്യ പരിശോധനയിൽ പരിക്ക് കണ്ടെത്തിയിട്ടില്ല എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.