പ്രഥമ ‘ഗുരുജ്യോതി’ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Advertisement

കൊല്ലം.പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി അധ്യാപകർക്കുള്ള ‘ഗുരുജ്യോതി’ പുരസ്കാരങ്ങളും കൃഷി,പരിസ്ഥിതി പഠനം എന്നീ മേഖലകളിൽ മികവുപുലർത്തിട്ടുള്ള എച്ച് എസ് എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകർക്ക് ‘ഹരിത ജ്യോതി’ പുരസ്കാരവും സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള ‘അക്ഷര ജ്യോതി’ പുരസ്കാരവുമാണ് നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രൈമറി വിഭാഗത്തിൽ നൂറ്റിയമ്പതിലേറെ നോമിനേഷനുകളിൽ നിന്നും 9 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എച്ച് എസ്/ എച്ച്എസ്എസ് വിഭാഗത്തിൽ കൃഷി, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളിൽ മികവു പുലർത്തിയ അഞ്ച് അധ്യാപകരെയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വയനാട് വെള്ളാർമല സ്കൂളിലെ അധ്യാപകനായിരുന്ന വി ഉണ്ണികൃഷ്ണന് സ്പെഷ്യൽ ജ്യുറി അവാർഡും നൽകും. സംസ്ഥാനത്തെ മികച്ച സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്. സ്കൂളിന്
പ്രശസ്തി പത്രവും ഫലകവും 10001 രൂപയും നൽകും
ഡോ. ജിതേഷ്ജി, കെ. വി. രാമാനുജൻ തമ്പി, ശൂരനാട് രാധാകൃഷ്ണൻ, ഡോ. വൈ. ജോയി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.
അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും നൽകും.
2024 ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്ജി തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ട്രെസ്റ്റ് അംഗം അരുൺ ജി കുറുപ്പിനെ ചടങ്ങിൽ വെച്ച് ആദരിക്കും.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളും ട്രസ്റ്റ് സഹകാരികളുമായ
ജയരാജ് കെ എസ് ( കെ വി യുപിഎസ് പഴകുളം, പത്തനംതിട്ട )ജോഷി മോൻ കെ ടി ( മാർത്തോമാ സ്പെഷ്യൽ ഹൈസ്കൂൾ, ചേർക്കല കാസർഗോഡ് എന്നിവർക്ക് ആദരവ് നൽകും.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, കെ വി രാമാനുജൻ തമ്പി, ഡോ. ബിജു,
എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.

അവാർഡിനർഹരായവർ

(പ്രൈമറി വിഭാഗം)

റാഫി നിലങ്കാവിൽ,(എ എൽ പി എസ്
തോയക്കാവ്, തൃശൂർ )
ലിൻസി ജോർജ് മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ എച്ച്എസ്എസ് ഇടുക്കി)
ജോഷി ഡി കൊള്ളന്നൂർ ( ഹെഡ്മാസ്റ്റർ കെജിഎം എൽപിഎസ് അന്തിക്കാട് തൃശ്ശൂർ ), ലീന പി.
(ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ, കണ്ണൂർ )
എം എസ് ഷീജ ( ഹെഡ്മിസ്ട്രസ് ഞാവക്കാട് എൽപിഎസ് കായംകുളം ആലപ്പുഴ), എലിസബത്ത് ലിസി( ഹെഡ്മിസ്ട്രസ് ബാലികാ മറിയം എൽപിഎസ് കൊല്ലം ) ജെയിംസ് ആന്റണി കെ എസ് ( എൽപിഎസ് കടക്കരപ്പള്ളി ചേർത്തല ആലപ്പുഴ )
സന്തോഷ് കുമാർ സി എസ് ( ഗവൺമെന്റ് എൽപിഎസ് കൂനയിൽ പരവൂർ കൊല്ലം) , ടി ആർ ബാ ലമുരളീകൃഷ്ണൻ ( ഗവൺമെന്റ് യു പി എസ്, കിഴുവിലം, തിരുവനന്തപുരം)

എച്ച് എസ്/ എച്ച്എസ്എസ് വിഭാഗം
(ഹരിത ജ്യോതി പുരസ്‌കാരം )

    മനോഹിത് കെ എൽ ( ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തളിക്കുളം തൃശ്ശൂർ )

ആർ രഘുനാഥൻ( അമൃത എച്ച്എസ്എസ് വള്ളികുന്നം ആലപ്പുഴ)
എ ശ്രീകുമാർ (ജിഎച്ച്എസ്എസ് ശൂരനാട്)
ബിജോയ് മാത്യു (ഹെഡ്മാസ്റ്റർ, ആർ എഫ് ജി എം വി എച്ച് എസ് എസ് കരിക്കോട് പെരുവ കോട്ടയം )
സജിത. കെ.എം ( ഹെഡ്മിസ്ട്രസ് ജിഎച്ച്എസ് കൊടിയമ്മ, കുമ്പള, കാസർഗോഡ് ).