വയനാട്.വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ
‘ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി അടിച്ചേല്‍പ്പിച്ചതാണ് എന്ന് പറയാന്‍ പറ്റില്ലേ’. വയനാടിനെ രാഹുല്‍ വഞ്ചിച്ചു എന്നത് എന്തര്‍ത്ഥത്തിലാണ് പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും രാഹുല്‍ഗാന്ധി മണ്ഡലത്തെ ചേര്‍ത്ത് നിര്‍ത്തിയത് ഇടതുപക്ഷം കാണുന്നില്ലേ. 123 ശതമാനം ഫണ്ടാണ് ഈ മണ്ഡലത്തില്‍ ചെലവഴിച്ചത്. ‘കൊടിയല്ല ചിഹ്നമാണ് പ്രധാനം’. പ്രചാരണത്തില്‍ ലീഗ് കൊടികള്‍ ഉപയോഗിക്കാതിരിക്കാന്‍ എല്ലാ കൊടികളും ഒഴിവാക്കുന്നതില്‍ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കൊടികള്‍ അല്ല പ്രധാനം ചിഹ്നമാണ്. രാഹുല്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫ് കൊടി ആരോപണം ഉന്നയിക്കുന്നു. ബിജെപിയ്ക്ക് ആയുധം കൊടുക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ ചിന്ത. അതിന് നിന്ന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ തവണ ഈ വിഷയം ഉയര്‍ത്തിയതാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിന് കരഞ്ഞ് തീര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.
പ്രിയങ്കാഗാന്ധിയുടെ പ്രചാരണത്തില്‍ ദേശീയ നേതാക്കളുടെ നീണ്ട നിരയുണ്ടാകും. രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. സോണിയ മണ്ഡലത്തില്‍ എത്തണം എന്നത് കാലങ്ങളായി ഉള്ള ആഗ്രഹം. സോണിയ എത്തിയാല്‍ അത് പ്രചാരണത്തില്‍ ആവേശം പകരും