തിരുവനന്തപുരം. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി കാണാതായ സംഭവം മോഷണമല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. പിടിയിലായ മൂന്നുപേര്‍ക്ക് എതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഹരിയാനയിലേക്ക് മടക്കി അയക്കും
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയെന്ന പരാതി ഉയര്‍ന്നത്. പിന്നാലെ മോഷണ കുറ്റത്തിന് കേസെടുത്ത ഫോര്‍ട്ട് പൊലീസ് മൂന്നുപേരെ ഹരിയാനയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരത്ത് എത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയിട്ടില്ലെന്നായിരുന്നു മൊഴി. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്നും പിടിയിലായ ഗണേഷ് പറഞ്ഞു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍് ഇവര്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മൂന്നുപേരേയും മടക്കി അയയ്ക്കും.