തൃശൂർ. എക്സ്പ്ലോസീവ് നിയമത്തിലെ ഭേദഗതി തൃശൂർ പൂരം വെടിക്കെട്ടിന് തടസ്സമാകും എന്ന് മന്ത്രി കെ രാജൻ.
കേന്ദ്രസർക്കാരിന്റെ നടപടി ഏകപക്ഷീയമെന്നും വിമർശനം.
കടുത്ത നിബന്ധനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.
35 നിബന്ധനകൾ അടങ്ങിയ ഭേദഗതിയാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം പുറത്തിറക്കിയത്.
വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താൻ എന്നത് അടക്കമുള്ള കർശന നിബന്ധനകൾ അടങ്ങിയതാണ് ഭേദഗതി.
ഇവ നടപ്പാക്കിയാൽ സ്വരാജ് റൗണ്ടിൽ പോലും തൃശൂർ പൂരം വെടിക്കെട്ട് നടത്താനാകാത്ത സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ.
കാണികൾക്കുള്ള ദൂരപരിധി 60 മീറ്റർ ആക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയാണ് കേന്ദ്രസർക്കാർ ഭേദഗതി ബിൽ പാസാക്കിയത്.
പൂരം നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ യോഗത്തിലും ഇതേ ആവശ്യം ഉയർന്നിരുന്നു. ഈ യോഗത്തിലെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കുക പോലും ചെയ്തില്ല.
2018ലെ കരടാണ് കഴിഞ്ഞദിവസം നിയമമായി മാറിയത്. വിഷയത്തിൽ പ്രതികരിക്കാൻ തിരുവമ്പാടിയും പാറമേക്കാവും തയ്യാറായില്ല