ശബരിമല റോപ് വേ പദ്ധതിക്കായി പകരം ഭൂമി കൊല്ലത്ത് . കുളത്തൂപുഴ താലൂക്കില്‍ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നല്‍കാന്‍ ധാരണയായി. ഈ മണ്ഡലകാലം പൂര്‍ത്തിയാകും മുമ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് തീരുമാനം.
പാരിസ്ഥിതിക എതിര്‍പ്പുകളിലും സാങ്കേതി പ്രശനങ്ങളിലും തട്ടി മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. പമ്പ ഹില്‍ടോപ്പില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കില്‍ കട്ടളപ്പാറയിലെ റവന്യു ഭൂമി നല്‍കാന്‍ ധാരണയായി. ഇതിനായി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം ജില്ലാ കളക്ടറെ ചുമലതലപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകള്‍ തമ്മില്‍ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്
ബുധനാഴ്ച ദേവസ്വം, വനം, റവന്യു വകുപ്പ് മന്ത്രിമാര്‍ യോഗം ചേരും. ഇതിന് ശേഷമാകും ഹൈക്കോടതിയെ തീരുമാനം അറിയിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ പകരം ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. പമ്പ മുതല്‍ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് പരിഹാരമാകും. റോപ് വേ വഴി അത്യാഹിത സേവനങ്ങളും ഉണ്ടാകും. 250 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്
ദൈവം അനുഗ്രഹിച്ചാൽ ആരെങ്കിലും സ്പോൺസർ ചെയ്യും…. അനുഗ്രഹിക്കണേ.എന്റെ സ്വാമിമാരെ കഴിഞ്ഞ മണ്ഡലകാലം ഞാൻ പോയപ്പോ..ബസ് കാത്തുനിന്ന പാമ്പയിൽ ചൂട് കൊണ്ടു കാലു പൊള്ളി എന്റെ അമ്മ കരഞ്ഞു പോയി….. ഉത്തരവാദിക്കപ്പെട്ട ഏതെങ്കിലും ”swami”😃 ഓഫീസർ മാർ ചെരിപ്പിടാതെ ഉച്ചക്ക് പമ്പ ksrtc പിടിക്കാൻ mufty ൽ വരണം.. ആസ്വദിക്കണം അനുഭൂതി എന്ന്.. ഭക്തൻ