ലാൽ വർഗ്ഗീസ് കൽപകവാടിയുടെ ശവസംസ്കാര ചടങ്ങുകൾ നാളെ വലിയ ചുടുകാട്ടില്‍, ചിതാഭസ്മം തേവലക്കരയിലെത്തിക്കും

Advertisement

ആലപ്പുഴ.കിസാൻ കോൺഗ്രസ് ദേശീയ വൈസ്പ്രസിഡൻ്റ് ലാൽ വർഗ്ഗീസ് കൽപകവാടിയുടെ ശവസംസ്കാര ചടങ്ങുകൾ നാളെ നടക്കും. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പിതാവ് വർഗ്ഗീസ് വൈദ്യൻ്റെ ആഗ്രഹ പ്രകാരം ആലപ്പുഴ വലിയ ചുടുകാട് പൊതുശ്മശാനത്തിലായിരിക്കും ശവസംസ്കാരം..പിന്നീട് മൈനാഗപ്പള്ളി തേവലക്കരപള്ളിയിൽ ചിതാഭസ്മം സൂക്ഷിക്കും. തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടരയോടെ ഹരിപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിക്കും. ഇവിടുത്തെ പൊതുദർശനത്തിനുശേഷം രാവിലെ 9:30 യോടെ തോട്ടപള്ളിയിലെ കല്പകവാടി വീട്ടിലെത്തിക്കും. വൈകിട്ട് നാലുമണിക്ക് വിലാപയാത്രയായി ആലപ്പുഴ വലിയ ചുടുകാട്ടിൽ എത്തിക്കും. വൈകിട്ട് ആറുമണിക്കാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അന്ത്യം. തോട്ടപ്പള്ളിയിലെ കല്പകവാടി വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisement