ആരുടെ ബിനാമി, ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും

Advertisement

കണ്ണൂര്‍.എഡിഎം കെ.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. താത്കാലിക ജീവനക്കാരനായ പ്രശാന്തനെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തിനെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി


ടി വി പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരൻ എന്ന പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയതെന്ന വാർത്ത ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.
പമ്പ് തുടങ്ങാനോ, വ്യാപാര സ്ഥാപനം ആരംഭിക്കാനോ പ്രശാന്തൻ അനുമതി തേടിയിട്ടുണ്ടോ എന്ന വിവരമുൾപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഡി എം ഇ ആവശ്യപ്പെട്ടത് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ടിൽ തൃപ്തിയില്ലാത്തതിനാൽ. എന്നാൽ ഇതും വൈകുന്ന വിവരം വാര്‍ത്തയായതിന് പിന്നാലെ ആരോഗ്യമന്ത്രി തുടർ നടപടി പ്രഖ്യാപിച്ചു. ടി വി പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ലെന്ന് മന്ത്രി വീണാ ജോർജ്.

അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയിൻറ് ഡിഎംഇയും പരിയാരത്തേക്ക് നേരിട്ടെത്തി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ ടിവി പ്രശാന്തന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പ്രശാന്തന്റെ പരാതികൾ ഉൾപ്പടെ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പ്രശാന്തൻ ഓടിമാറി

ടി വി പ്രശാന്തന്റെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായ ടി വി പ്രശാന്തൻ പമ്പിനായി രണ്ടു കോടി രൂപ എങ്ങനെ കണ്ടെത്തി എന്നതാണ് അന്വേഷിക്കുന്നത്. ഇയാള്‍ ആരുടെ ബിനാമിയാണെന്ന വലിയ ചോദ്യമാണ് ബാക്കിയാവുന്നത്.

Advertisement